---
title: "വന്ദേഭാരതിനെ നെഞ്ചേറ്റി ജനം ; മെയ് 14 വരെ ഹൗസ്ഫുൾ, കേരളത്തിലേക്ക് രണ്ട് വർഷത്തിനകം 6 വന്ദേ ഭാരത് ട്രെയിനുകൾ കൂടി"
english_title: "People cherished Vandebharat; Housefull till May 14, 6 more Vande Bharat trains to Kerala in two years"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111918/People cherished Vandebharat; Housefull till May 14, 6 more Vande Bharat trains to Kerala in two years"
published_at: "2023-05-01T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f735d38127_IMG-20230501-WA0022.jpg"
keywords: []
---

# വന്ദേഭാരതിനെ നെഞ്ചേറ്റി ജനം ; മെയ് 14 വരെ ഹൗസ്ഫുൾ, കേരളത്തിലേക്ക് രണ്ട് വർഷത്തിനകം 6 വന്ദേ ഭാരത് ട്രെയിനുകൾ കൂടി

> **Lead Summary:**  14 ചെയർകാറുകളിലും, 2 എക്സിക്യുട്ടീവ് കോച്ചുകളിലുമാവന്ദേ ഭാരതിൻ്റെ യാത്ര ഞായറാഴ്ചയും ഹൗസ് ഫുൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകളിലെ യാത്രക്കാരാണ് വന്ദേ ഭാരതിൻ്റെ യാത്രയിൽ സഞ്ചരിക്കുന്നവരേറെയും. 1157 പേർ ടിക്കറ്റ് നിരക്കിനൊപ്പം ഭക്ഷണം ലഭിക്കുന്ന സൗകര്യം ഉപയോഗിച്ചു. ആദ്യ യാത്രകളിൽ വന്ദേ ഭാരതിൻ്റെ വരുമാനം 20 ലക്ഷത്തോളം രൂപയായിരുന്നു. 19.50 ലക്ഷം രൂപ റിസർവേഷൻ ടിക്കറ്റ് വരുമാനം ലഭിച്ചതാണ് പ്രാഥമിക വിവരം.

## Article Content

 14 ചെയർകാറുകളിലും, 2 എക്സിക്യുട്ടീവ് കോച്ചുകളിലുമാവന്ദേ ഭാരതിൻ്റെ യാത്ര ഞായറാഴ്ചയും ഹൗസ് ഫുൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകളിലെ യാത്രക്കാരാണ് വന്ദേ ഭാരതിൻ്റെ യാത്രയിൽ സഞ്ചരിക്കുന്നവരേറെയും. 1157 പേർ ടിക്കറ്റ് നിരക്കിനൊപ്പം ഭക്ഷണം ലഭിക്കുന്ന സൗകര്യം ഉപയോഗിച്ചു. ആദ്യ യാത്രകളിൽ വന്ദേ ഭാരതിൻ്റെ വരുമാനം 20 ലക്ഷത്തോളം രൂപയായിരുന്നു. 19.50 ലക്ഷം രൂപ റിസർവേഷൻ ടിക്കറ്റ് വരുമാനം ലഭിച്ചതാണ് പ്രാഥമിക വിവരം.

ചായയും, ഉച്ച - രാത്രി ഭക്ഷണവും ട്രെയിനിൽ ലഭ്യമാണ്. അടിസ്ഥാന സൗകര്യത്തിൻ്റെ കാര്യത്തിലും ട്രെയിൻ ഏറെ മുന്നിലാണ്. മെയ് 14 വരെ ഭൂരിഭാഗം സർവീസുകളിലും ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റാണ്. വന്ദേ ഭാരത് ഹിറ്റായതോടെ സംസ്ഥാനത്തിന് രണ്ടുവർഷത്തിനകം ആറ് വന്ദേഭാരത് ട്രെയിനുകൾ ലഭിക്കുമെന്ന് ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ (ഐ.സി.എഫ്) മുൻ ജനറൽ മാനേജർ സുധാം ശു മണി വ്യക്തമാക്കി. വന്ദേഭാരത് ട്രെയിൻ എന്ന ആശയം യാഥാർഥ്യമാക്കിയ സുധാംശു മണിയുടെ അഭിപ്രായത്തിൽ ഇനിയും കേരളത്തിന് ആറോളം ട്രെയിൻ ലഭിക്കുമെന്നാണ്. നിലവിൽ കേരളത്തിൽ ഓടുന്ന ട്രെയിനാണ് വന്ദേ ഭാരത്. ട്രാക്കുകൾ നിവർത്തുന്നതോടെ ഒരു വർഷത്തിനകം സ്പീഡ് 140 - 160 ലെത്തും. ഇപ്പോൾ 90 - 110 വരെയാണ് വേഗത.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111918/People cherished Vandebharat; Housefull till May 14, 6 more Vande Bharat trains to Kerala in two years)